എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ രാജിവച്ചു, റിപോർട്ട്

Update: 2026-04-07 04:48 GMT

ന്യൂഡൽഹി: എയർ ഇന്ത്യയുടെ സിഇഒയായ കാംബെൽ വിൽസൺ രാജിവച്ചതായി റിപോർട്ട്. 2022 ജൂലൈയിൽ ടാറ്റ ഗ്രൂപ്പ്‌ ആണ് വിൽസണിനെ സിഇഒയായി നിയമിച്ചത്.
ടാറ്റ ഗ്രൂപ്പ് 2022 ജനുവരിയിൽ സർക്കാരിൽ നിന്ന് എയർ ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ നിയമനം നടന്നത്. ഇൽക്കർ ഐസിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതിനെത്തുടർന്നായിരുന്നു വിൽസൺ ചുമതലയേറ്റത്.

വിൽസന്റെ അഞ്ചു വർഷത്തെ കാലാവധി 2027 വരെ നീളേണ്ടതുണ്ടെങ്കിലും, ഇതിനുമുമ്പേ തന്നെ പുതിയ സിഇഒയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ടാറ്റ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഇതിനിടെ, എയർ ഇന്ത്യയുടെ സഹസ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസ്സും നിലവിൽ സ്ഥിരം മേധാവിയില്ല. മാനേജിംഗ് ഡയറക്ടർ അലോക് സിങ് മാർച്ച് 19നു രാജിവച്ചതോടെയാണ് ഈ ഒഴിവ് വന്നത്.

Tags: