ബെയ്‌റൂത്ത്: ലബ്‌നാനില്‍ ഇസ്രായേലി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലബ്‌നാനിലെ ഐന്‍ അല്‍ ഹില്‍വെ ഫലസ്തീനി ക്യാംപിലാണ് ക്രൂരമായ ആക്രമണം നടന്നത്. ക്യാംപിലെ പാര്‍ക്കിങ് ലോട്ടിലാണ് വ്യോമാക്രമണം നടന്നതെന്ന് ലബ്‌നാനി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ലബ്‌നാനുമായി വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയ ഇസ്രായേല്‍ ആക്രമണങ്ങള്‍ പക്ഷെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം മൂന്നു ആക്രമണങ്ങളാണ് ലബ്‌നാനില്‍ നടന്നത്. ബ്ലിദയിലും ബിന്ത് ജിബിലിലും ഇസ്രായേലി ഡ്രോണുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അതോടെ നവംബര്‍ 18ന് കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി.