എസ്‌ഐആര്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് എഐഎംപിഎല്‍ബി വക്താവ് ഡോ. സയ്യിദ് ഖാസിം റസൂല്‍ ഇല്യാസ്

Update: 2025-11-08 06:26 GMT

ന്യൂഡല്‍ഹി: എസ്‌ഐആര്‍ അവകാശം നിഷേധിക്കാനും മുസ് ലിംകളെ ലക്ഷ്യം വച്ചും ഉപയോഗിക്കുകയാണെന്ന് ഓള്‍ ഇന്ത്യ മുസ് ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ (എഐഎംപിഎല്‍ബി) വക്താവും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറിയുമായ ഡോ. സയ്യിദ് ഖാസിം റസൂല്‍ ഇല്യാസ്. ജമാഅത്തെ ഇസ് ലാമി ഹിന്ദ് (ജെഐഎച്ച്) ആസ്ഥാനത്ത് നടന്ന 'ഇന്ത്യന്‍ ഭരണഘടനയും പൗരത്വ പ്രശ്‌നവും' എന്ന പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എസ്ഐആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍), എന്‍പിആര്‍ (നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍), എന്‍ആര്‍സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) എന്നിങ്ങനെ പലവിധത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന വോട്ടര്‍, ജനസംഖ്യാ രജിസ്റ്ററുകളുടെ ആവര്‍ത്തിച്ചുള്ള പരിഷ്‌കാരങ്ങള്‍ ജനങ്ങളെ പല തരത്തിലാണ് ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം വേഗത്തില്‍ നല്‍കുന്നതിനാല്‍ അത് വിവേചനപരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അതേസമയം മുസ്ലിംകളെ വ്യക്തമായി ഒഴിവാക്കുകയും ചെയ്തു. മുസ് ലിംകളെ പ്രായോഗികമായി നാടുകടത്താന്‍ കഴിയുന്ന ഒരു പാത സിഎഎ, എന്‍ആര്‍സി, എസ്‌ഐആര്‍ എന്നിവയൊക്കെസൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഹാറില്‍ അടുത്തിടെ നടത്തിയ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനെ കുറിച്ച് വിവരച്ച അദ്ദേഹം, മറ്റു സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാവുന്ന തന്ത്രങ്ങളുടെ ഒരു 'ട്രയല്‍ റണ്‍' ആണിതെന്ന് വിശേഷിപ്പിച്ചു. നടപടിക്രമപരമായ കുറുക്കുവഴികള്‍, മോശം പരിശോധന എന്നിവ ദശലക്ഷക്കണക്കിന് ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിലേക്ക് നയിച്ചതായി അദ്ദേഹം ആരോപിച്ചു. അതില്‍ മുസ് ലിം വോട്ടര്‍മാരുടെ വലിയൊരു പങ്ക് ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ മനപ്പൂര്‍വം മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: