വഖ്ഫ് പോര്‍ട്ടലിനെ ചോദ്യം ചെയ്ത് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍

Update: 2025-08-17 06:07 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള പുതിയ നിയമത്തിന്റെ ഭാഗമായി രൂപീകരിച്ച വഖ്ഫ് പോര്‍ട്ടലിനെ ചോദ്യം ചെയ്ത് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയെ സമീപിച്ചു. വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് നേരത്തെ സമര്‍പ്പിച്ച ഹരജികളില്‍ തീരുമാനമാവും വരെ വഖ്ഫ് പോര്‍ട്ടല്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

വഖ്ഫ് പോര്‍ട്ടല്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് നിരവധി തവണ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നതായി ബോര്‍ഡ് അറിയിച്ചു. എന്നിട്ടും ജൂണ്‍ ആറിന് അവര്‍ പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത് മുതവല്ലിമാര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുകയാണ്. അതിനാല്‍, പോര്‍ട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം.