ഉദയ്പൂര്‍ ഫയല്‍സിന്റെ പോസ്റ്ററുകള്‍ കത്തിച്ചവര്‍ക്കെതിരേ കേസ്

Update: 2025-08-26 14:03 GMT

മീറത്ത്: ഹിന്ദുത്വ പ്രൊപ്പഗണ്ട സിനിമയായ ഉദയ്പൂര്‍ ഫയല്‍സിന്റെ പോസ്റ്ററുകള്‍ കത്തിച്ച എഐഎംഐഎം കൗണ്‍സിലര്‍ അടക്കം നാലു പേരെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. മീറത്തിലെ ഇസ്‌ലാമാബാദ് പ്രദേശത്തെ 71ാം വാര്‍ഡ് കൗണ്‍സിലറായ ഫസല്‍ കരീം. അനീസ്, ഷാഹിദ്, ഖാസിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിനിമയുടെ പോസ്റ്ററുകള്‍ കത്തിച്ചവര്‍ ദേശവിരുദ്ധ മുദ്രാവാക്യവും വിളിച്ചെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ പരാതിയിലാണ് ലിസാദി പോലിസിന്റെ നടപടി.