ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് എഐഎംഐഎം
കൊല്‍ക്കത്ത: വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍. ബിജെപിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഹുമയൂണ്‍ കബീറിന്റെ വീഡിയോ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ടതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദത്തെ തുടര്‍ന്നാണ് പുതിയ നീക്കം.
മുസ്ലീങ്ങളുടെ സമഗ്രതയെ ചോദ്യം ചെയ്യുന്ന ഒരു പ്രസ്താവനയും എഐഎംഐഎമ്മിന് അംഗീകരിക്കാന്‍ കഴിയില്ല. പതിറ്റാണ്ടുകളുടെ ഭരണം ഉണ്ടായിരുന്നിട്ടും പാവങ്ങള്‍ക്കു വേണ്ടി അവര്‍ക്ക് ഒന്നു ചെയ്യാന്‍ പറ്റിയിട്ടില്ല. അവര്‍ക്കായി ഒന്നും ചെയ്തിട്ടില്ല. ഏത് സംസ്ഥാനത്തും തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതില്‍ എഐഎംഐഎമ്മിന്റെ നയം അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് സ്വതന്ത്രമായ ഒരു രാഷ്ട്രീയ ശബ്ദം ഉണ്ടാകുക എന്നതാണ്. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ സ്വതന്ത്രമായി മത്സരിക്കും, ഭാവിയില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാകില്ല,' എന്നും എഐഎംഐഎം പറയുന്നു.