ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം (NEP 2020) പ്രകാരം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിര്‍ബുദ്ധിയെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നടപടികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി എഐ പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കാന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്(എന്‍സിആര്‍ടി)പ്രത്യേക സമിതിയെ നിയോഗിച്ചു.
2026-2027 അധ്യയന വര്‍ഷം മുതല്‍ മൂന്നാം ക്ലാസ് മുതല്‍ എല്ലാ സ്‌കൂളുകളിലും എഐ വിദ്യാഭ്യാസം തുടങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ നിര്‍മിത ബുദ്ധിയെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്‌കില്‍ ഫോര്‍ എഐ റെഡിനെസ് എന്ന ദേശീയ പരിപാടിയും ആരംഭിച്ചിട്ടുണ്ട്. സിബിഎസ്ഇ ഇതിനകം തന്നെ മൂന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്കായി എഐ, കമ്പ്യൂട്ടേഷണല്‍ തിങ്കിങ് എന്നിവയിലൂന്നിയ കരട് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ എഐ നിര്‍ബന്ധിത വിഷയമായിരിക്കും. ആറാം ക്ലാസ്സിലെ വൊക്കേഷണല്‍ പാഠപുസ്തകങ്ങളില്‍ ആനിമേഷന്‍, ഗെയ്മിങ് എന്നിവയുമായി ബന്ധപ്പെട്ട എഐ പ്രോജക്റ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.