എഐ ആപ്പ് കൊണ്ട് 'ഐ ലവ് മുഹമ്മദ്' പോസ്റ്റര്‍ നിര്‍മിച്ച യുവാവും അറസ്റ്റില്‍

Update: 2025-10-04 05:25 GMT

ലഖ്‌നോ: എഐ ആപ്പ് ഉപയോഗിച്ച് 'ഐ ലവ് മുഹമ്മദ്' പോസ്റ്റര്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബനിയാത്തറിലാണ് സംഭവം. മുഹമ്മദ് സമീര്‍ എന്ന യുവാവാണ് അറസ്റ്റിലായത്.

ഇയാളെ ജയിലില്‍ അടച്ചു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറി നിരീക്ഷിച്ചാണ് 'പ്രതിയെ' അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. ' പ്രതിയെട കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലിസ് അറിയിച്ചു.