അഹമ്മദാബാദ് വിമാനാപകടം: അവസാന യാത്രികന്റെ കൂടി മൃതദേഹ പരിശോധന പൂര്‍ത്തിയായി
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച അവസാന യാത്രികന്റെ കൂടി മൃതദേഹ പരിശോധന പൂര്‍ത്തിയായി. ഇതോടെ അപകടത്തില്‍ മരിച്ച എല്ലാ യാത്രക്കാരെയും തിരിച്ചറിയാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. കച്ച് സ്വദേശിയുടെ ഡിഎന്‍എ പരിശോധനാ ഫലം ആണ് പോസിറ്റീവ് ആയത്.ജൂണ്‍ 12 ന് 242 പേരുമായി അഹമ്മദാബാദില്‍ നിനന്നും നവിമുംബൈയിലേക്കു യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വിമാനാപകടത്തില്‍ 275 പേര്‍ മരിച്ചു. 241 യാത്രക്കാരും പ്രദേശവാസികളും മെഡിക്കല്‍ വിദ്യാര്‍ഥികളുമാണ് അപകടത്തില്‍ മരിച്ചത്. യാത്രക്കാരനായ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വേശ് കുമാര്‍ രമേശ് മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്.