അഹമ്മദാബാദ് വിമാന ദുരന്തം: വിമാനത്തിന്റെ മുന്‍വശത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജ്ജിതം

Update: 2025-06-13 08:00 GMT
അഹമ്മദാബാദ് വിമാന ദുരന്തം: വിമാനത്തിന്റെ മുന്‍വശത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജ്ജിതം

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണത്തില്‍ അവ്യക്തത. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്താലെ വിഷയത്തില്‍ വ്യക്തത വരൂ. എന്നാല്‍ വിമാനത്തിന്റെ പിന്‍വശത്തുള്ള ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തെങ്കിലും മുന്‍വശത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായിട്ടില്ല. നിലവില്‍ സ്ഥലത്ത് തിരച്ചില്‍ നടക്കുകയാണ്. അപകടത്തില്‍ വിമാനത്തിന്റെ പിന്‍വശത്തിന് വലിയ പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.

അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദര്‍ എത്തി. നിലവില്‍ പരിശോധന പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിമാനാപകട സ്ഥലം സന്ദര്‍ശിക്കുകയും ചികില്‍സയില്‍ കഴിയുന്നവരെ കാണുകയും ചെയ്തു. വാക്കുകള്‍ക്കതീതമായ ഹൃദയഭേദകമായ നഷ്ടം എന്നാണ് അപകടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം നേരെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ.മരണസംഖ്യ 294 ആയി.

Tags:    

Similar News