പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും മാരകകീടനാശിനി പ്രയോഗമെന്ന് കൃഷി വകുപ്പ്

Update: 2025-08-11 07:33 GMT

തിരുവനന്തപുരം: കേരളത്തിലേക്ക് ഇറക്കുമതി പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഉയര്‍ന്ന തോതില്‍ കീടനാശിനി കണ്ടെത്തി. ഓണക്കാലത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ജില്ലകളിലേക്ക് എത്തിച്ച പച്ചക്കറികളില്‍ കൃഷി വകുപ്പ് നടത്തിയ പരിശോധനയിലാണ് വിവരം. ഓണസമയത്ത് വലിയതോതില്‍ പച്ചക്കറികള്‍ കേരളത്തിലേക്ക് വരാനിരിക്കെയാണ് കൃഷിവകുപ്പിന്റെ പരിശോധന.

പച്ചമുളക് മുതല്‍ നാരങ്ങ വരെ ഒട്ടുമിക്ക പച്ചക്കറികളിലും കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തി.നിശ്ചിത അളവിലും കൂടുതല്‍ കീടനാശിനി പച്ചക്കറികളില്‍ ഉപയോഗിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയത്.

ഹോര്‍ട്ടികോര്‍പ്പ് പദ്ധതിയിലൂടെ ഇത്തരം പച്ചക്കറികള്‍ വാങ്ങുന്നത് കുറയ്ക്കാനാണ് കൃഷിവകുപ്പിന്റെ ഇപ്പോഴത്തെ ശ്രമം. അതായത് ഹോര്‍ട്ടികോര്‍പ്പിലൂടെ ഓണക്കാലത്ത് പരമാവധി വിലകുറച്ച് ജൈവ പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം.കേരളത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത പച്ചക്കറികള്‍ തമിഴ്‌നാട്, മഹാരാഷ്ട്രയിലെ നാസിക് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഹോര്‍ട്ടികോര്‍പ് നേരിട്ട് സംസ്ഥാനത്തേക്ക് എത്തിക്കും.

Tags: