ആഗോള അയപ്പ സംഗമം: ചെലവുകൾക്ക് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന് ദേവസ്വം ബോർഡ്

Update: 2025-09-19 03:23 GMT

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കാൻ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന നിർദേശവുമായി മലബാർ ദേവസ്വം ബോർഡ്. ബോർഡ് അംഗങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും, ഏരിയ കമ്മിറ്റി അംഗങ്ങളുടെയും ചെലവ് ബോർഡിന്റെ തനത് ഫണ്ടിൽ നിന്നും വഹിക്കുമെന്നും മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പറയുന്നു.

മലബാർ ദേവസ്വം ബോർഡിന് കോഴിക്കോട്, മലപ്പുറം, തലശ്ശേരി, പാലക്കാട്, കാസർഗോഡ് എന്നിങ്ങനെയുള്ള ഡിവിഷനുകളിലെ അസിസ്റ്റന്റ് കമ്മിഷണർമാർക്കുള്ള ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. 40 പേരെങ്കിലും ഒരോ ഡിവിഷനിൽ നിന്നും പങ്കെടുക്കണമെന്നും പറയുന്നു. ആഗോള അയ്യപ്പ സംഗമത്തിനായി പോകുന്ന വാഹനങ്ങളുടെ ചെലവും ക്ഷേത്ര ഫണ്ടിൽനിന്ന് എടുക്കണമെന്ന് ഉത്തരവ്.

Tags: