അട്ടപ്പാടി: അഗളി ഗവ. എല്‍പി സ്‌കൂള്‍ വളപ്പില്‍ പുലിയിറങ്ങിയെന്ന് സംശയം. ഇന്ന് രാവിലെ എട്ടോടെ സ്‌കൂളിലെ പാചക തൊഴിലാളികളാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. പുലി ഒരു മാനിനെ ഓടിക്കുന്നത് മിന്നായം പോലെ കണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. പിന്നീട് പരിശോധന നടത്തുന്നതിനിടെ പ്രീ െ്രെപമറി വിദ്യാര്‍ഥികള്‍ക്കുള്ള പാര്‍ക്കില്‍ ആടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ ജീവനക്കാര്‍ പിടിഎ ഭാരവാഹികളെ വിവരം അറിയിച്ചു. സ്‌കൂളിന് തൊട്ടുപിന്നില്‍ വനമാണ്. ഇവിടെ ഇടയ്ക്കിടെ പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഭീഷണിയായ സാഹചര്യത്തില്‍ വനംവകുപ്പ് ഉടന്‍ പുലിയെ പിടികൂടണമെന്ന് പിടിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.