അഫാന്റെ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞു

Update: 2025-03-07 11:08 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞു. ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ അഡ്വ.ഉവൈസ് ഖാന്‍ ആണ് വക്കാലത്ത് ഒഴിഞ്ഞിരിക്കുന്നത്. അഭിഭാഷകന്‍ എന്ന തൊഴിലിന്റെ ഭാഗമായാണ് ഉവൈസ് ഖാന്‍ വക്കാലത്ത് എടുത്തത്.



അഡ്വ.ഉവൈസ് ഖാന്‍

എന്നാല്‍, ഇതിനെതിരെ യുത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മണ്ഡലം കമ്മിറ്റി വൈസ്പ്രസിഡന്റ് കെപിസിസി പ്രസിഡന്റിന് പരാതി നല്‍കുകയായിരുന്നു. ഉവൈസ് ഖാന്‍, അഫാന്റെ വക്കീലായത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നായിരുന്നു പരാതി. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്ന് ഉവൈസ് ഖാന്‍ വക്കാലത്ത് ഒഴിഞ്ഞു എന്നാണ് സൂചന.