പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. വിഷ്ണു, ആദര്‍ശ് എന്നിവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ലോറി െ്രെഡവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം. കാര്‍ അമിതവേഗത്തില്‍ തെറ്റായ ദിശയില്‍നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ലോറി മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു.