താമരശേരി: ആദിവാസി യുവാവിനെ പാതയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയില്‍ ഗോപാലനാണ് മരിച്ചത്. താമരശേരിക്ക് സമീപം ചമല്‍ കാരപ്പറ്റവള്ളുവോര്‍ക്കുന്ന് റോഡിരികിലാണ് രാവിലെ 6.45 ഓടെ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. കാരപ്പറ്റ മാളശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കൂടാന്‍ എത്തിയതായിരുന്നു ഗോപാലന്‍. ക്ഷേത്രത്തില്‍ തുടികൊട്ടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.താമരശേരി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.