ആദിശേഖര്‍ വധക്കേസ്: പ്രതി പ്രിയരഞ്ജന് ജീവപര്യന്തം

Update: 2025-05-06 07:44 GMT

തിരുവനന്തപുരം: കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതിയുടേതാണ് വിധി. കൊലക്കുറ്റം തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. 10 ലക്ഷം പിഴ തുക ആദിശേഖറിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു.

പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെയാണ് പ്രതിയായ പ്രിയരഞ്ജന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. 2023 ആഗസ്റ്റ് 30ന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡിലാണ് സംഭവം. പുളിങ്കോട് ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് കുട്ടി ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് കാരണം.

Tags: