നടിയെ ആക്രമിച്ച കേസ്: ഇത് അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ ഐപിഎസ്

Update: 2025-12-08 06:51 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ബി സന്ധ്യ ഐപിഎസ്. കേസില്‍ ഇപ്പോള്‍ വന്നിരിക്കുന്ന വിധി അന്തിമമല്ലെന്നും അന്വേഷണ സംഘവും പ്രോസിക്യൂഷനും ഉണ്ടാകുമെന്നും മേല്‍ക്കോടതികളില്‍ പോയി പോരാടുമെന്നും ബി സന്ധ്യ പറഞ്ഞു.

ഗൂഢാലോചന തെളിയിക്കുക എന്നത് പ്രയാസകരമാണ്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ വളരെ നല്ല രീതിയിലാണ് കേസ് അന്വേഷിച്ചത്. മാറ്റങ്ങള്‍ വന്നു എന്നാണ് വ്യക്തമാകുന്നത്. ഈ കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് പോസിറ്റീവായ കാര്യങ്ങള്‍ ഉണ്ടായി. അന്തിമ വിധി വരെ അതിജീവിതയ്ക്കൊപ്പം അന്വേഷണസംഘവും പ്രോസിക്യൂഷനും ഉണ്ടാകും. മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.

Tags: