നടന്‍ മോഹന്‍ലാലിന്റെ മാതാവിന്റെ സംസ്‌കാരം ഇന്ന്

Update: 2025-12-31 06:07 GMT

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും. മുടവന്‍മുകളിലെ കേശവദേവ് റോഡിലെ ഹില്‍വ്യൂവിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ശാന്തകുമാരി അമ്മയുടെ ഭൗതിക ശരീരം കൊച്ചിയില്‍ നിന്ന് മൃതദേഹം ഇന്നു പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിച്ചു.

ഇന്നലെയാണ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു. മോഹന്‍ലാലിന്റെ കൊച്ചി എളമക്കര വീട്ടിലായിരുന്നു അന്ത്യം. ലാലിന്റെ അച്ഛന്‍ നിര്‍മ്മിച്ച മുടവന്‍മുഗള്‍ കേശവദേവ് റോഡിലുള്ള 'ഹില്‍വ്യൂ' എന്ന വീട്ടിലായിരുന്നു ദീര്‍ഘകാലം അവര്‍ താമസിച്ചിരുന്നത്. 12 വര്‍ഷം മുന്‍പുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്നാണ് അവര്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്കു മാറിയത്.

Tags: