വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരേ ആസിഡ് ആക്രമണം, ഒരു മരണം

Update: 2026-04-11 06:04 GMT

ലഖ്‌നോ: വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരേ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ മോര്‍വാനിലാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ 23 വയസ്സുകാരി കാജല്‍ ചികില്‍സയിലിരിക്കെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ കാജലിന്റെ മാതാവ് ലീലാവതി ദേവി (58) ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. രാത്രിയില്‍ വീടിന്റെ മേല്‍ക്കൂര വഴി അകത്തുകടന്ന അജ്ഞാതന്‍ ഉറങ്ങുകയായിരുന്ന ഇവര്‍ക്ക് നേരേ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags: