വയനാട്: പുല്‍പ്പള്ളിയില്‍ 14 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം. മരകാവ് പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. അയല്‍വാസിയായ രാജുവിനെ പോലിസ് അറസ്റ്റ് ചെയ്തു. സ്റ്റുഡന്റ് പോലിസ് കേഡറ്റ് യൂണിഫോം നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. എസ്പിസി യൂണിഫോം ആവശ്യപ്പെട്ട രാജുവിനോട് പെണ്‍കുട്ടി അത് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കണ്ണുകള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റു.പ്രതിക്ക് മാനസിക വെല്ലുവിളികള്‍ ഉള്ളതായി സംശയിക്കുന്നതായും പോലിസ് സൂചിപ്പിച്ചു. പരിക്കേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.