പോക്‌സോ കേസില്‍ ആരോപിക്കപ്പെട്ടയാള്‍ അഞ്ചുവര്‍ഷത്തിനു ശേഷം കുറ്റക്കാരനല്ലെന്ന് കോടതി
കോഴിക്കോട്: കൊയിലാണ്ടിയില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ടയാള്‍ കുറ്റക്കാരനല്ലെന്ന് കോടതി. പയ്യോളി പുതിയോട്ടില്‍ വീട്ടില്‍ ഫഹദിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ഫഹദ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
2021ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ 16 വയസുള്ള പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നതായിരുന്നു ഫഹദിനെതിരായ കുറ്റം. പ്രോസിക്യൂഷന് കേസ് തെളിയിക്കാന്‍ സാധിക്കാത്തതിനാലാണ് പ്രതിയെ വെറുതെ വിട്ടത്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയാണ് കോയിലാണ്ടി കോടതിയുടെ സുപ്രധാന വിധി. ബാലുശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പേരാമ്പ്ര, താമരശേരി ഡിവൈഎസ്പിമാരായിരുന്നു അന്വേഷിച്ചത്.