ചാക്കയില്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസന്‍കുട്ടിക്ക് 65 വര്‍ഷം തടവ്
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍കുട്ടിക്ക് 65 വര്‍ഷം തടവ്. പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച സംഭവമെന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതി കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ കിടന്നുറങ്ങുമ്പോഴാണ് ഹസന്‍കുട്ടി കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. 2024 ഫെബ്രുവരി 19 ന് പുലര്‍ച്ചെയാണ് സംഭവം. ശേഷം ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസന്‍കുട്ടി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പോലിസ് പിടിയിലായത്.