നിരവധി കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു

അക്രമ സംഭവങ്ങള്‍ക്ക് ശേഷം പ്രതി വിദേശത്തേക്കു കടന്നിരുന്നു

Update: 2021-10-31 05:04 GMT

താനൂര്‍: താനൂര്‍ അഞ്ചുടിയില്‍ നടന്നിട്ടുള്ള നിരവധി ആക്രമങ്ങളിലും സംഘട്ടനത്തിലും മുന്‍ കൗസിലറും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ സി പി സലാമിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസുകളിലും പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ അഞ്ചുടിയില്‍ മുത്താട്ട് റാസിഖിനെ താനൂര്‍ പോലിസ് പിടികൂടി അറസ്റ്റ് ചെയ്തു. അക്രമ സംഭവങ്ങള്‍ക്ക് ശേഷം പ്രതി വിദേശത്തേക്കു കടന്നിരുന്നു. നാട്ടില്‍ തിരിച്ചെത്തിയപ്പോയാണ് അറസ്റ്റ് ചെയ്തത്. 2019 ലെ വിവിധ രാഷ്ട്രീയ സംഘട്ടനത്തില്‍ അക്രമങ്ങള്‍ നടത്തിയ റാസിക്കിന്റെ പേരില്‍ വിവിധ വകുപ്പുകളിലാണ് കേസെടുത്തിരുന്നത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Tags:    

Similar News