അരീക്കോട് കോഴിമാലിന്യ സംസ്‌കരണപ്ലാന്റിലെ അപകടമരണം; തൊഴിലാളികള്‍ മരിച്ചത് ടാങ്കിലെ വെള്ളത്തില്‍ മുങ്ങി
മലപ്പുറം: അരീക്കോട് കോഴിമാലിന്യ സംസ്‌കരണപ്ലാന്റില്‍ വീണ് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. തൊഴിലാളികള്‍ മരിച്ചത് ടാങ്കിലെ വെള്ളത്തില്‍ മുങ്ങിയാണെന്ന് റിപോര്‍ട്ട്. മരിച്ചവര്‍ വിഷവാതകം ശ്വസിച്ചതായും റിപോര്‍ട്ടുണ്ട്. നിലവില്‍ രണ്ടുപേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ശ്വാസകോശത്തില്‍ രാസമാലിന്യം കലര്‍ന്ന വെള്ളം കണ്ടെത്തി.
ജൂലൈ 340നാണ് കോഴി-മാലിന്യസംസ്‌കരണപ്ലാന്റില്‍ വീണ് മൂന്നുപേര്‍ മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. വികാസ് കുമാര്‍(29), സമദ് അലി (20), ഹിദേശ് ശരണ്യ(40) എന്നിവരാണ് മരിച്ചവര്‍.