വാഹനാപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈനും അമ്മയ്ക്കും പരിക്ക്

Update: 2025-06-06 03:10 GMT

കോയമ്പത്തൂര്‍: വാഹനാപകടത്തില്‍ സിനിമാ താരം ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായി സൂചനയുണ്ട്. കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുമ്പോള്‍ രാവിലെ ഏഴു മണിയോടെ തമിഴ്‌നാട്ടിലെ ധര്‍മപുരിയ്ക്കടുത്ത് പാല്‍കോട്ടായിരുന്നു അപകടം. അപകടം ഉണ്ടായ ഉടനെ കാറിലുണ്ടായിരുന്ന അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു. പരുക്കേറ്റവര്‍ പാല്‍ക്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുമ്പില്‍പോയ ലോറിയില്‍ കാര്‍ ഇടിച്ചുവെന്നാണ് സൂചന. updating