കോളജ് ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം;ഡ്രൈവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്ക്

Update: 2025-04-24 15:49 GMT

ഇടുക്കി: പുള്ളിക്കാനത്ത് കോളജ് ബസ് മറിഞ്ഞ് െ്രെഡവര്‍ക്കും 12 വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. പരുക്കേറ്റ ഡ്രൈവര്‍ കാഞ്ഞിരക്കാട്ടുക്കുന്നേല്‍ ജോസുകുട്ടിയുടെ നില ഗുരുതരമാണ്. പുള്ളിക്കാനം ഡിസി കോളജിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മൂടല്‍മഞ്ഞ് കാരണം കാഴ്ച്ച മറഞ്ഞതാണ് അപകടത്തിന് കാരണം. ബസ് നിയന്ത്രണം വിട്ട് കോളജ് കവാടത്തിന് സമീപം 15 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ബസിനുള്ളില്‍ 37 വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. ഇവരുടെ നില ഗുരുതരമല്ല.