ബൈക്ക് മറിഞ്ഞ് കോളജ് വിദ്യാര്‍ഥി മരിച്ചു

Update: 2025-09-09 12:47 GMT

കുട്ടിക്കാനം: ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജിലെ ബിഎസ്‌സി ഫിസിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. കോളേജില്‍ നടക്കുന്ന എക്‌സിബിഷന് വേണ്ട സാമഗ്രികള്‍ വാങ്ങാന്‍ പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ ഐഎച്ച്ആര്‍ഡി കോളേജിന് സമീപത്തെ വളവിലാണ് ചൊവാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ അപകടമുണ്ടായത്. റോഡില്‍ മറിഞ്ഞ ബൈക്ക് മീറ്ററുകളോളം തെന്നി നീങ്ങിയാണ് നിന്നത്. ഡോണ്‍ അപകട സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈല്‍ സ്വദേശി അന്‍സല്‍ (18) നെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പിതാവ്: സാജന്‍, മാതാവ്:ദീപ.