വയോധികന്റെ മരണം: മദ്യപിച്ച സ്‌കൂട്ടര്‍ ഓടിച്ചയാള്‍ക്ക് മൂന്നുവര്‍ഷം തടവ്

Update: 2025-10-14 12:31 GMT

കോഴിക്കോട്: ബെക്ക് ഇടിച്ച് വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബൈക്ക് ഓടിച്ചയാള്‍ക്ക് മൂന്നുവര്‍ഷം തടവ്. മദ്യപിച്ച് ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് ശിക്ഷ. പ്രതിയായ ലൂയിസ് ജോര്‍ജ് 5000 രൂപ പിഴയും അടക്കണമെന്ന് കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എന്‍ കൃഷ്ണകുമാര്‍ നിര്‍ദേശിച്ചു. 2020 ജനുവരി 21ന് പുത്തൂര്‍ മലയമ്മ റോഡ് ജംഗ്ഷനിലുണ്ടായ അപകടത്തില്‍ പുത്തൂര്‍ കാപ്പുങ്ങര അബൂബക്കര്‍ (86) ആണ് മരിച്ചത്. തുടര്‍ന്ന് കൊടുവള്ളി പോലിസാണ് കേസെടുത്തത്. കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചു.