കിണാശ്ശേരി: ലിയ ലേഡീസ് ആന്‍ഡ് കിഡ്‌സ് ഉടമ യതീംഖാന റോഡ് 'കല്ലില്‍ തറ' വസതിയില്‍ കെ ടി അയ്യൂബിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (29) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടുകൂടി മിനി ബൈപ്പാസ് റോഡ് കല്ലുത്താന്‍കടവ് പാലത്തില്‍ വച്ച് ബസ് ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് : കുണ്ടില്‍ മണലൊടി ഫാത്തിമ. സഹോദരങ്ങള്‍: ഹലീമത്ത് റിന്‍ഷ, മുഹമ്മദ് റാഷിന്‍, അബ്ദുല്‍ ഷാഫില്‍. മയ്യത്ത് നമസ്‌കാരം 24ന് (ബുധനാഴ്ച) ഉച്ചക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയില്‍.