രണ്ടിടങ്ങളിൽ വാഹന അപകടം മൂന്നുപേർക്ക് പരിക്ക്. ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ കടന്നു കളഞ്ഞു.

Update: 2025-02-27 16:15 GMT

ആലുവ: പുളിഞ്ചോട് സിഗ്നലിന് സമീപം ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ച് നിർത്താതെ കടന്നു കളഞ്ഞു.കോഴിക്കോട് വാരിയേക്കൽ വീട്ടിൽ പോക്കറിന്റെ മകൻ മുഹമ്മദ് ആഷിക് (28)ഭാര്യ ഫാത്തിമ റിൻസ(23)നുമാണ് പരിക്കേറ്റത്.ബാങ്ക് കവലയിൽ നടന്ന മറ്റൊരു അപകടത്തിൽകാൽനടയാത്രക്കാരന് കാറിടിച്ചു പരിക്കേറ്റു.ആലുവ തുരുത്ത്പുത്തേടത്ത് രാധാകൃഷ്ണന്റെ മകൻ സുബ്രഹ്മണ്യൻ (45)നാണ് പരിക്കേറ്റത് .പരിക്കേറ്റ എല്ലാവരെയും ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.