കോഴിക്കോട്: ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാര്‍ മര്‍ദിച്ചതായി ആരോപണം. ക്ലീനര്‍ കാസര്‍കോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തില്‍ അരവിന്ദിനെ (27) കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോടു നിന്നും എറണാകുളത്തേക്ക് പോയ ബസ്സിലെ ജീവനക്കാരനെയാണ് പുലര്‍ച്ചെ 1.30 മണിയോടെ നന്തിയിലെത്തിയപ്പോള്‍ മര്‍ദിച്ചത്. തളിപ്പറമ്പില്‍ നിന്നു കയറിയ രണ്ടു പേരാണ് മര്‍ദിച്ചത്. ബസിലെ എസിയുടെ തണുപ്പു പോരാ എന്നു പറഞ്ഞാണ് അസഭ്യം പറയുകയും മുഖത്ത് തുടരെ മര്‍ദിക്കുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.