അബ്ദുസലാം മൗലവി നിര്യാതനായി

Update: 2025-07-30 04:31 GMT

പയ്യനാട്: ചോലക്കല്‍ കാരക്കാടന്‍ അബ്ദുസലാം മൗലവി (71) നിര്യാതനായി. ചോലക്കല്‍ മഹല്ല് കമ്മറ്റി പ്രസിഡന്റ്, ട്രഷറര്‍, കച്ചേരിപ്പടി മദ്‌റസ കമ്മിറ്റി മുന്‍ പ്രസിഡന്റ് തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിരുന്നു. കണ്ണൂര്‍ അറക്കല്‍ മഹല്ല് ജുമാ മസ്ജിദ്, കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ ജുമാ മസ്ജിദ്, ഫറോക്ക് പേട്ട ജുമാ മസ്ജിദ്, മഞ്ചേരി കച്ചേരിപ്പടി ജുമാ മസ്ജിദ്, വാണിയമ്പലം ജുമാ മസ്ജിദ്, പഴേടം ജുമാ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്തീബ്/ഖാസി ചുമതലകള്‍ നിര്‍വഹിച്ചിരുന്നു. പിതാവ്: പരേതനായ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ തോട്ടു പോയില്‍. ഭാര്യ: ചക്കിപറമ്പന്‍ ഫാത്തിമ( നെല്ലിക്കുത്ത്).

മക്കള്‍: ഇബ്‌റാഹിം ത്വാലൂത്ത്, ലുഖ്മാന്‍ ഹാബീല്‍ (സൗദി), യുസര്‍ (ഹെഡ്മാസ്റ്റര്‍, എംഇടി ഹൈസ്‌കൂള്‍ പയ്യനാട്), ഉമ്മുസല്‍മ, വസീല, നഖീബ.

മരുമക്കള്‍: പരേതനായ അബ്ദുറഹീം മുസ്‌ല്യാര്‍, ജംഷീന, ഖമറുന്നീസ, ഹസനത്ത്.

സഹോദരങ്ങള്‍: അബ്ദുല്‍ മജീദ് ദാരിമി തോട്ടു പോയില്‍, അഹമ്മദ് കുട്ടി, അബ്ദുല്‍ ഖാദര്‍ (ജിസാന്‍),     ഫാത്തിമ, ആയിശ, സെഫിയ, സൈനബ, ആമിന,റുഖിയ ഹഫ്‌സത്ത്, മൈമൂന.

മയ്യത്ത് നമസ്‌ക്കാരം ഇന്ന് രാവിലെ 10:30ന് പയ്യനാട് ചോലക്കല്‍ മസ്ജിദില്‍.ഖബറടക്കം തൊട്ടുപോയില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.