മംഗളൂരു: കര്‍ണാടകത്തിലെ ബണ്ട്വാളില്‍ അബ്ദുല്‍ റഹ്മാനെ വെട്ടിക്കൊന്ന കേസില്‍ ഒരു ഹിന്ദുത്വന്‍ കൂടി അറസ്റ്റില്‍. അമ്മുഞ്ചെ സ്വദേശിയായ സാഹിത്(24) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ മൊത്തം അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. മേയ് 27നാണ് അബ്ദുല്‍ റഹ്മാനെ ഹിന്ദുത്വ സംഘം വെട്ടിക്കൊന്നത്. കൂടെയുണ്ടായിരുന്ന കലന്തര്‍ ഷാഫിക്ക് ഗുരുതരമായ പരിക്കുമേറ്റു.