അബ്ദുല്‍ റഹ്മാന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

Update: 2025-08-11 03:50 GMT

മംഗളൂരു: കര്‍ണാടകത്തിലെ ബണ്ട്വാളില്‍ അബ്ദുല്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രഞ്ജിത്(35)എന്ന രഞ്ജുവാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ മൊത്തം അറസ്റ്റിലായവരുടെ എണ്ണം 13 ആയി. മേയ് 27നാണ് അബ്ദുല്‍ റഹ്മാനെയും സുഹൃത്തായ കലന്തര്‍ ഷാഫിയേയും ഹിന്ദുത്വ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാഫി ചികില്‍സയിലാണ്.