മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; കാറുടമകള്‍ കസ്റ്റഡിയില്‍
മലപ്പുറം: പാണ്ടിക്കാട്ടുനിന്നു തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ പോലിസ് കണ്ടെത്തി. കൊല്ലം ജില്ലയില്‍നിന്നാണ് ഷമീറിനെ കണ്ടെത്തിയത്. ഇന്നോവ കാറിലെത്തിയ സംഘം ചൊവ്വാഴ്ച രാത്രിയാണ് പാണ്ടിക്കാട്ടെ വീടിനടുത്തുനിന്ന് വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. നേരത്തെ ഷെമീറിന്റെ ബിസിനസ് പങ്കാളിയെയും ഭാര്യയെയും വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിക്കൊണ്ടുപോയത്.
അതേസമയം, ഷമീറിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. നിലവില്‍ പോലിസ് കാറുടമകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, എന്നാല്‍ ഇവര്‍ക്ക് തട്ടിക്കൊണ്ടുപോകല്‍ സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.