ആശമാരുടെ രാപ്പകൽ സമരം: പത്ത് ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാപ്പകൽ സമരം നടത്തുന്ന ആശമാർക്ക് ആശ്വാസമായി സർക്കാർ 10 ഓണറേറിയം മാനദണ്ഡങ്ങൾ പിന്‍വലിച്ച് ഉത്തരവിറക്കി.ഓണറേറിയംവർദ്ധിപ്പിക്കുക ,വിരമിക്കൽ ആനുകൂല്യം നൽകുക, കുടിശിക തീർക്കുക, അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഇന്ന് സെക്രട്ടറിയേറ്റിനു മുമ്പിൽ ഉപരോധസമരം തുടരുന്നതിനിടയിൽ ആണ് ആരോഗ്യവകുപ്പ് മാനദണ്ഡങ്ങൾ പിൻവലിച്ച ഉത്തരവ് ഇറക്കിയത്. ഇന്നത്തെ ഉപരോധത്തോടെ സമരം പിൻവലിക്കില്ലെന്നും , ആവശ്യങ്ങൾ പൂർണമായി ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നും ആശമാർ അറിയിച്ചു. ഓണറേറിയം വര്‍ധന, പെൻഷൻ എന്നിവ സർക്കാർ ഇത് വരെ അംഗീകരിച്ചിട്ടില്ല.