തിരുവനന്തപുരം : വേതന വർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 50 ദിവസമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ ആശമാരുടെ സമരം കടുപ്പിച്ചു. മുടിമുറിച്ചും, തലമുണ്ടനും ചെയ്തും, മുടി കെട്ടുകൾ അഴിച്ചിട്ട് പ്രകടനം നടത്തിയും സമര രീതിയിൽ മാറ്റം വരുത്തി .സമരത്തോട് മുഖം തിരിക്കുന്ന ഭരണക്കാരുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടിയാണ് സമര രീതി മാറ്റിയതെന്ന് സമരസമിതി നേതാവ് എസ് മിനി അറിയിച്ചു. ആത്മാഭിമാനം ഉള്ളവർക്ക് വേണ്ടിയാണ് ഈ സമരം എന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി നേതാവ് എം എ ബിന്ദുവും പറഞ്ഞു.