വനിതാ എസ്‌ഐമാരുടെ ആരോപണം തള്ളി എഐജി വിനോദ് കുമാര്‍

Update: 2025-08-24 16:48 GMT

തിരുവനന്തപുരം: വാട്ട്‌സാപ്പിലൂടെ വനിതാ എസ്‌ഐമാര്‍ക്ക് മോശം സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണം തള്ളി ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ എഐജി വി ജി വിനോദ് കുമാര്‍. വിനോദ് കുമാര്‍ പത്തനംതിട്ട എസ്പിയായിരുന്ന കാലത്ത് മോശം സന്ദേശങ്ങള്‍ അയച്ചെന്ന വനിതാ എസ്‌ഐമാരുടെ പരാതിയില്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം അന്വേഷണം നടത്തി ഡിജിപിക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി വി ജി വിനോദ് കുമാര്‍ ഡിജിപിക്ക് പരാതി നല്‍കി. തനിക്കെതിരെ വനിതാ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നാണ് പരാതി പറയുന്നത്. ഇക്കാര്യവും പോലിസ് അന്വേഷിക്കണമെന്നാണ് ആവശ്യം.