'ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാവില്ല': തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് ശരിവച്ച് സുപ്രിംകോടതി

Update: 2025-08-12 09:52 GMT

ന്യൂഡല്‍ഹി: ആധാറിനെ പൗരത്വത്തിന്റെ നിര്‍ണായക തെളിവായി കണക്കാക്കാനാവില്ലെന്ന ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിവച്ച് സുപ്രിംകോടതി. വിഷയത്തില്‍ സ്വതന്ത്രമായ പരിശോധന നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ബീഹാറിലെ വോട്ടര്‍ പട്ടികയുടെ പരിഷ്‌കരണം ചോദ്യം ചെയ്തുള്ള ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. 'പൗരത്വത്തിന്റെ നിര്‍ണായക തെളിവായി ആധാര്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് ശരിയാണ്. അത് പരിശോധിക്കേണ്ടതുണ്ട്,' ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോട് ജസ്റ്റിസ് കാന്ത് പറഞ്ഞു.

Tags: