പാലക്കാട്: അട്ടപ്പാടിയിലെ ആനക്കല്ല് ഊരില്‍ മണികണ്ഠന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഊരിലെ സ്വദേശിയായ ഈശ്വരാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടുകയായിരുന്നുവെന്നാണ് വിവരം.
കൃത്യം നടത്തിയ ശേഷം പ്രതിയായ ഈശ്വര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പ്രതിയെ കണ്ടെത്താന്‍ പോലിസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.