ചിറ്റൂരില്‍ ബന്ധുവിനെ യുവാവ് താക്കോൽ കൊണ്ട് കുത്തിക്കൊന്നു

സംഭവത്തില്‍ ബന്ധുവായ വേര്‍കോലി സ്വദേശി പ്രമോദിനെ പോലിസ് പിടികൂടി

Update: 2026-01-14 16:16 GMT

പ്രതി പ്രമോദ്

പാലക്കാട്: ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചിറ്റൂര്‍ പൊല്‍പ്പുള്ളി സ്വദേശി ശരത്(35)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. സംഭവത്തില്‍ ബന്ധുവായ വേര്‍കോലി സ്വദേശി പ്രമോദിനെ പോലിസ് പിടികൂടി. പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് കൊല്ലപ്പെട്ട ശരത്. പ്രതി പ്രമോദ് ഏറെക്കാലമായി ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണ്. പ്രമോദിന്റെ കുട്ടിയെ ബന്ധുവായ ശരത്ത് സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ വന്ന സമയത്താണ് ബൈക്കിന്റെ താക്കോല്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പൊല്‍പ്പുള്ളി കെവിഎം സ്‌കൂളിനു മുന്നിലെ റോഡില്‍ വച്ചാണ് സംഭവം. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരിച്ചു. പൊല്‍പ്പുള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൊലപാതകം നടത്തിയ പ്രമോദ്.