ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കഴുത്തിന് കുത്തി, മൂന്നു പേര്‍ക്കെതിരേ കേസ്
ഒറ്റപ്പാലം: ഒറ്റപ്പാലം വരോട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കഴുത്തിന് കുത്തി ഒരു സംഘം ആളുകള്‍. വരോട് ചേപ്പയില്‍ രാഹുലി (29) നാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം കുണ്ടുപറമ്പ് ജങ്ഷനില്‍ വെച്ചായിരുന്നു സംഭവം. 2021-ല്‍ കൊല്ലപ്പെട്ട സുഹൃത്ത് പ്രശാന്തിന്റെ കേസില്‍ സാക്ഷികളെ കോടതിയില്‍ ഹാജരാക്കാന്‍ രാഹുല്‍ സജീവമായി ഇടപെട്ടിരുന്നു. ഇതിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.
കേസില്‍ വിജീഷ്, ഷിജില്‍, വൈശാഖ് എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇതില്‍ രണ്ടുപേര്‍ പ്രശാന്ത് വധക്കേസിലെ പ്രതികളാണ്. പ്രശാന്ത് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ കോടതിയില്‍ നടന്നുവരികയാണ്.