ഇടുക്കി: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. പുളിക്കമണ്ഡപത്തില്‍ റോബിന്‍ (40) ആണ് കൊല്ലപ്പെട്ടത്. ഇടുക്കി മേരിക്കുളത്തിന് സമീപമാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഇടത്തിപ്പറമ്പില്‍ സോജനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ഇടുക്കി ഡോര്‍ലാന്‍ഡ് സ്വദേശികളാണ്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം