കോഴിക്കോട്ട് മൂഴിക്കലില്‍ 16 കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Update: 2026-04-14 05:39 GMT

കോഴിക്കോട്: കോഴിക്കോട് മൂഴിക്കലില്‍ 16 കാരിയെ കൊലപ്പെടുത്തി ബന്ധുവായ 20കാരന്‍ ജീവനൊടുക്കി. പെണ്‍കുട്ടിയെയും പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരീ പുത്രനായ അദിനാനെയും ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് വിവരം. പെണ്‍കുട്ടിയുടെ ഉമ്മയുടെ ഉമ്മയെയും ഇയാള്‍ ശ്വാസംമുട്ടിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഈ സമയം അദിനാന്‍ വീട്ടില്‍ ഉണ്ടായിരുന്നു.

പിന്നീടാണ് വീട്ടിലെ മറ്റൊരു മുറിയില്‍ വെച്ച് അദിനാന്‍ ജീവനൊടുക്കിയത്. മുഖത്തില്‍ ടേപ്പ് ചുറ്റിയാണ് അദിനാന്‍ ജീവനൊടുക്കിയത്. വായിലും മുഖത്തും സെല്ലോടാപ്പ് ചുറ്റിയ നിലയിലായിരുന്നു അദിനാന്റെ മൃതദേഹം.

പെണ്‍കുട്ടിയുടെ വീട്ടില്‍ അദിനാന്‍ ഇടയ്ക്കിടെ താമസിക്കാനായി എത്തുമായിരുന്നു. എന്നാല്‍ പിന്നീട് അദിനാന് സ്വഭാവദൂഷ്യമുണ്ടെന്ന് വീട്ടുകാര്‍ കണ്ടെത്തുകയും വീട്ടിലേക്ക് വരുന്നത് വിലക്കുകയും ചെയ്തു. അദിനാന്റെ സ്വഭാവ ദൂഷ്യം പെണ്‍കുട്ടി തിരിച്ചറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം.

Tags: