കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു

കാക്കനാട് അത്താണി സ്വദേശി നൗഷാദ് ഉമ്മറാണ് മരിച്ചത്

Update: 2025-09-05 11:32 GMT

എറണാകുളം: കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. കാക്കനാട് അത്താണി സ്വദേശി നൗഷാദ് ഉമ്മര്‍(44)ആണ് മരിച്ചത്. കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ചെളി നീക്കുമ്പോഴാണ് നൗഷാദിന് ഷോക്കേറ്റത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ തൊഴിലാളിയും ഫുട്‌ബോള്‍ പരിശീലകനുമാണ് നൗഷാദ്.

Tags: