പ്രണയം തകർന്നു; സംസാരിക്കാനായി പെൺവീട്ടിലെത്തിയ കാമുകൻ്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു

Update: 2025-10-18 07:36 GMT

തിരുവനന്തപുരം∙ വര്‍ക്കലയിൽ ‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട തർക്കത്തിൽ അടിയേറ്റ് കാമുകൻ്റെ സുഹൃത്ത് മരിച്ചു. കൊല്ലം സ്വദേശി അമലാണ് മരിച്ചത്. രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അമലിന് അടിയേൽക്കുകയായിരുന്നു. സുഭവത്തിൽ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 14 നാണ് കേസിനാസ്പദമായ സംഭവം.പ്രണയം തകർന്നതിനെ തുടർന്ന് യുവാവും ബന്ധുക്കളും സുഹൃത്തായ അമലും യുവതിയുടെ വീട്ടിലെത്തി. തുടർന്ന് ഇരുവീട്ടുകാരുടെയും സംസാരം സംഘർഷത്തിലെത്തുകയായിരുന്നു. സംഘർഷം കൈയാങ്കളി ആയതോടെ അമലിനെ യുവതിയുടെ വീട്ടുകാർ മർദ്ദിച്ചു. മർദ്ദനത്തിൽ അമലിന് ഗുരുതരമായി പരിക്കേറ്റു.

Tags: