സുല്‍ത്താന്‍ബത്തേരിയില്‍ ഭീതിപരത്തിയ മുട്ടികൊമ്പന്‍ കാട്ടാനയെ മയക്കുവെടി വച്ചു
വയനാട്:സുല്‍ത്താന്‍ബത്തേരിയില്‍ ഭീതിപരത്തിയ മുട്ടികൊമ്പന്‍ കാട്ടാനയെ മയക്കുവെടി വച്ചു. ഇന്ന് രാവിലെ വയനാട് താത്തൂര്‍ വന മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. ആര്‍ആര്‍ടി സംഘമുള്‍പ്പടെയുള്ള വലിയ ഒരു ടീം തന്നെ മിഷന് പുറകില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ മുട്ടിക്കൊമ്പനെ പുറത്ത് എത്തിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദൗത്യം തുടങ്ങി പതിമൂന്നാം ദിവസമാണ് മയക്കുവെടി വയ്ക്കാനായത്. നേരത്തെ പലഘട്ടങ്ങളിലും മയക്കുവെടി വച്ചെങ്കിലും അത് പ്രയോജനപ്പെടില്ല. പിന്നീട് ആന കാടുകയറുകയും ചെയ്ത സാഹചര്യം ഉണ്ടായിരുന്നു.
5 കുങ്കിയാനകളാണ് ദൗത്യത്തിന്റെ ഭാഗമായത്. നൂല്‍പ്പുഴ പഞ്ചായത്തിലെ 5 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഒരു മാസം മുന്‍പ് വടക്കനാട് വച്ച് ആന ഒരാളെ കൊലപ്പെടുത്തിയിരുന്നു.