അഗളി പഞ്ചായത്തില്‍ യുഡിഎഫ് അംഗം എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായി

Update: 2025-12-27 07:40 GMT

പാലക്കാട്: അഗളി പഞ്ചായത്തില്‍ യുഡിഎഫ് അംഗം എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായി. പസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 10 വോട്ടും യുഡിഎഫിന് ഒന്‍പത് വോട്ടുമാണ് ലഭിച്ചത്.

20-ാം വാര്‍ഡ് ചിന്നപറമ്പില്‍ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജുവാണ് കുറുമാറിയത്. തനിക്ക് പാര്‍ട്ടിയുടെ വിപ്പ് കിട്ടിയിരുന്നില്ലെന്നും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിച്ചെന്നുമാണ് മഞ്ജുവിന്റെ പ്രതികരണം.

Tags: