അരിവാള്‍ രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന ആദിവാസി ബാലന്‍ മരിച്ചു

Update: 2026-01-04 16:46 GMT

മലപ്പുറം: അരിവാള്‍ രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന ആദിവാസി ബാലന്‍ മരിച്ചു. മലപ്പുറം ചാലിയാര്‍ അമ്പുമല ആദിവാസി നഗറിലെ ഗോപി എ ആര്‍(16)ആണ് മരിച്ചത്. കുറച്ചു നാളായി രോഗബാധിതനായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും വൈകിട്ടോടെ മരിച്ചു.